Skip to content

ശവപ്പെട്ടി

സുഷിരങ്ങളില്ല്ലാത്ത ഈ കൂട്ടില്‍
പ്രാണന് വേണ്ടിയുള്ള തൂടിപ്പ്ഇല്ല
രക്ഷപ്പെടാനുള്ള വെമ്പല്ലില്ല
നിസ്സഹായതയുടെ നിശ്വാസമില്ല
ആകസ്മീകതയുടെ പരിഭ്രമവുമില്ല
പരിണാമങ്ങളുടെ തിരിച്ചറിവ് മാത്രം.
പരിഭവങ്ങള്ക്ക് സ്ഥാനമില്ലാത്ത
പാരാതികള്‍ക്ക് കാമ്പില്ലാത്ത
വിരഹവും വിശ്വാസവും വിചാരങ്ങളും
വെറും സങ്കല്‍പങ്ങള്‍ മാത്രമാകുന്ന
സന്തോഷങ്ങളും സങ്കടങ്ങളും കൈകോര്ക്കുന്ന
സ്വപ്നവും മരണവും ഇണചേരുന്ന
ഈ ദിവ്യനിമിഷത്തില്..
ലോകത്തിന്റെഈ കോണില്..
മണ്ണിനടിയില്..വിണ്ണിന് കീഴില്‍..
ലയിക്കാന് കൊതിയ്ക്കുന്നുഞാന്‌..
സുഷിരങ്ങളില്ല്ലാത്ത സുരക്ഷിതത്വത്തില്‍
വീണ്ടും ഒളിക്കാന്‍ കൊതിയ്ക്കുന്നു ഞാന്‌.

Published in30-day challengePoetic

2 Comments

  1. Vishnu :) Vishnu :)

    what the hell?!

Leave a Reply

Your email address will not be published. Required fields are marked *