Stolen!

മഴ

രാവിന്റെ നെറുകയിൽ

ചുടുനീർത്തുള്ളിയായി

നോവിന്റെ ആലയിൽ

ദാഹത്തിൻ ലഹരിയായി

കനവിന്റെ പൊയ്കയിൽ

വിരഹത്തിൻ തേങ്ങലായി

എൻ ഹൃദയത്തിൽ പെയ്യുന്നു

എന്നുമീ മഴ